Both India And China Deployed More Soldiers In Border<br />ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പിരിമുറുക്കം ഒഴിയുന്നില്ല. ചൈന അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയും കൂടുതല്‍ സൈനികരെ അതിര്‍ത്തിയിലേക്ക് അയച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫിംഗര്‍ ഫോറിലെ തന്ത്രപ്രധാനമായ കുന്നിന്‍ മേഖലയില്‍ ഇന്ത്യ ആധിപത്യം ഉറപ്പിച്ചിരുന്നു. ഇതിന് പിറകേയാണ് പ്രധാന മേഖലകളുടെ നിയന്ത്രണത്തിന് വേണ്ടിയുളള നീക്കം ചൈനീസ് സൈന്യം നടത്തുന്നത്. പൂര്‍ണമായ സൈനിക പിന്മാറ്റത്തിനുളള ധാരണയില്‍ എത്തിയിട്ടും രണ്ടായിരത്തോളം സൈനികരെ ആണ് കഴിഞ്ഞ 48 മണിക്കൂറിനുളളില്‍ ഫിംഗര്‍ ഫോര്‍ മേഖലയിലേക്ക് ചൈന എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍